മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 4832-ാം നമ്പർ കക്കാട്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു. രാവിലെ 9ന് ആരംഭിച്ച ഉപവാസവും പ്രാർത്ഥനയും വൈകിട്ട് 3.30ന് നടന്ന അന്നദാനത്തോടെ സമാപിച്ചു.തുടർന്ന് ശാഖാ പ്രവർത്തന പരിധിക്കുള്ളിൽ കൊവിഡ് രോഗബാതരുള്ള കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുവിതരണത്തിന്റെയും അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിച്ചു.
ശാഖായോഗം പ്രസിഡന്റ് വി.എ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.വി. ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ ,യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ .എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, വാർഡ് മെമ്പർ ബിന്ദുശശി, യൂണിയൻ കൗൺസിലർ അജി വേണാൽ , യൂണിയൻ കമ്മിറ്റി അംഗം പി.വി. അശോകൻ എന്നിവർ സംസാരിച്ചു.