പെരുമ്പാവൂർ: ഗുരുദേവ ദർശനങ്ങൾക്ക് ഇന്ന് വലിയ പ്രാധാന്യമുള്ള കാലമാണെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കുന്നത്തുനാട് യൂണിയനിൽ ഗുരുദേവ സമാധി ദിനാചരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റേയും പേരിൽ വേർതിരിവുകൾ വരുന്നതാണ് തീവ്രവാദ ബന്ധങ്ങൾ ശക്തിപ്പെടാൻ കാരണം. ഇത്തരം വിഷയങ്ങൾക്ക് എല്ലാം പരിഹാരം ഗുരുദേവ ദർശനങ്ങളെ ഉൾക്കൊള്ളുന്നതാണ്. അദ്ദേഹം പറഞ്ഞു. ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി.ഷിബു ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗുരുസമാധി ചടങ്ങുകൾ ദീപപ്രോജ്വലനം നടത്തി തുഷാർ വെള്ളാപ്പള്ളി തുടക്കം കുറിച്ചു.
യൂത്ത് മൂവ്‌മെന്റ് ഏകോപന സമിതി ചെയർമാൻ ബിജു കർണൻ പിച്ചളയിൽ പൊതിഞ്ഞ സോപാന സമർപ്പണവും ഗുരു മണ്ഡപത്തിൽ നടന്നു. യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ അധ്യക്ഷനായി. യൂണിയൻ കൺവീനർ സജിത് നാരായണൻ, എം.എ. രാജു,അമ്മിണി കർണ്ണൻ, കെ.എം.സജീവ്, അഭിജിത് ഉണ്ണികൃഷ്ണൻ, സജാദ് രാജൻ, ഇന്ദിര ശശി, ബിനോയ് നങ്ങേലി, വി.ജി.പ്രതീഷ്, വേലു.വി.എസ്., ദിലീപ്കുമാർ, വിബിൻ കോട്ടക്കുടി, കെ.എൻ.സുകുമാരൻ, ജയൻ പാറപ്പുറം, ജയൻ എൻ. ശങ്കരൻ, സജിനി അനിൽ, തുടങ്ങിയവർ നേതൃത്വം നൽകി.