ആലുവ: ശ്രീനാരായണ ഗുരുദേവൻ 1914ൽ ആലുവയിൽ സ്ഥാപിച്ച സംസ്‌കൃത പാഠശാലയും, ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന് വേദിയായ അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുനീക്കുവാനുള്ള ആലുവ നഗരസഭയുടെ നീക്കത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എ. ജയകൃഷ്ണൻ അറിയിച്ചു. സമാധി ദിനത്തിൽ ബി.ജെ.പി നേതാക്കൾ കെട്ടിടം സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി രമണൻ ചേലാക്കുന്ന്, മുനിസിപ്പൽ പ്രസിഡന്റ് ആർ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.