sndp
പാമ്പാക്കുട കിഴുമുറി ശാഖയിൽ സമാധി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ യൂണിയൻ പ്രസിഡൻറ് വി.കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ ഗുരുദേവമഹാസമാധി ദിനം ആചരിച്ചു.പാമ്പാക്കുട കിഴുമുറി ശാഖയിൽ രാവിലെ നടന്ന പ്രാർത്ഥനക്ക് യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ, ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി , സെക്രട്ടറിി കെ.മോഹനൻ, വി.കെ. ജീവലൻ, ഷാജു അമ്പാടി, രാജുുകോൽപ്പാറ , അനിൽകുമാർ കുന്നത്തോട്, വനിതാ സംഘംം പ്രസിഡന്റ് സൗദാമിനി പാപ്പു, സെക്രട്ടറി സുലഭ ടീച്ചർ ,വൈസ് പ്രസിഡന്റ് സുനി സന്തോഷ് ,ദേവരാജൻപായിത്താഴത്ത് ,ക്ഷേത്രം മേൽശാന്തിി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ പ്രഭാഷണം നടത്തി. വൈകിട്ട്‌ 3.20 ന് സമർപ്പണ പൂജ നടന്നു.

പാലച്ചുവട് നോർത്ത് മുളക്കുളം ശാഖയിൽ ഗുരുദേവ സമാധി ദിനാചരണ പ്രാർത്ഥനയ്ക്ക് ശാഖാ പ്രസിഡന്റ് രാജീവ് പ്ലാക്കിൽ , സെക്രട്ടറി എം എ.സുമോൻ ,വനിത സംഘം പ്രസിഡന്റ് ഉഷ സോമൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങങൾ പാലിച്ച് നടന്ന പ്രാർത്ഥന ചടങ്ങ് സമർപ്പണ ചടങ്ങ് സമർപ്പണ പൂജയോടെെ സമാപിച്ചു. വൈകിട്ട് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നിന്റെ രണ്ടാം ഘട്ട വിതരണവും നടന്നു.