ബ്രഹ്മമംഗലം: എസ്.എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ നടന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണ ചടങ്ങുകൾ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അഡ്വ.പി.വി. സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ബീനാ പ്രകാശ്, വനിതാ സംഘംയൂണിറ്റ് പ്രസിഡന്റ് വിമല ശിവാനന്ദൻ, സെക്രട്ടറി അമ്പിളി സനീഷ്, പുഷ്പ സോനാഭവൻ, പി.കെ. ശശിധരൻ, സിന്ധു ഉണ്ണി, ശ്രീജ ബിജു, ബിനി രവീന്ദ്രൻ തുടങ്ങിയവർനേതൃത്വം നൽകി.

അടിയം ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ സമാധിദിനാചാരണത്തോട് അനുബന്ധിച്ചു നടത്തിയ പ്രാർത്ഥനായജ്ഞം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . ശാഖാപ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ, സെക്രട്ടറി വിജയൻ പാറയിൽ, വൈസ് പ്രസിഡന്റ് രഘുവരൻ വഞ്ചിപുരക്കൽ, യുണിയൻകൗൺസിലർ അജീഷ് കുമാർ, വനിതാ സംഘം പ്രസിഡന്റ് സുമാ ചന്ദ്രൻ , സെക്രട്ടറി പ്രമീള പ്രസാദ്, യുണിയൻ കൗൺസിലർ സലിജാ അനിൽകുമാർ, പൊന്നമ്മാ രവീന്ദ്രൻ, ഉഷാ തങ്കൻ, മായാ മോഹനൻ, സുരേന്ദ്രൻ കാരുവള്ളി, ധർമ്മജൻ, ബീനാ സത്യൻ, മിനി സുരേഷ്, അയനാ ചന്ദ്രൻ , കൃഷ്ണകുമാരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജേഷ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു.

മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ ആസ്ഥാനത്ത് വനിതാ സംഘം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഉപവാസപ്രാർത്ഥന നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു കൗൺസിലർമാരായ അജിഷ്‌കുമാർ, യു.എസ്. പ്രസന്നൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽകുമാർ , സെക്രട്ടറി ധന്യാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റെ ബീനാപ്രകാശ്, ട്രഷറർ ഗിരിജാ കമൽ , കമ്മിറ്റി അംഗങ്ങളായ രാജി ദേവരാജൻ, ഓമനാ രാമകൃഷ്ണൻ , സലിജ അനിൽകുമാർ , വത്സാമോഹൻ , മജീഷാബിനു, ലീലാമണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.