മൂവാറ്റുപുഴ: പായിപ്ര എ എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.മൂവാറ്രുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി ഗുരു അനുസ്മരണ പ്രഭാഷണവും , സെമിനാർ ഉദ്ഘാടനവും നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബോധി സെക്രട്ടറി കെ.ബി ചന്ദ്രശേഖരൻ മോഡറേറ്ററായി. ലൈബ്രറി സെക്രട്ടറി എം.എസ്.ശ്രീധരൻ , പാട്ടുകൂട്ടം കോഡിനേറ്റർ എ. പി. കുഞ്ഞുമാസ്റ്റർ, സംഗീത സംവിധായകൻ ഇ.എ. ബഷീർ, ലൈബ്രേറിയൻ കെ.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ആട്ടായം പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ 93-ാം മത് സമാധി ദിനാചരണത്തിൽ ഗുരുവിന്റെ ജീവിതവും സന്ദേശവും 'എന്ന വിഷയത്തിൽ സാഹിത്യകാരൻ പായിപ്ര ദമനൻ പ്രഭാഷണം നടത്തി.
വി ആർ എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു അനുസ്മരണം സമ്മേളനം നടത്തി. താലൂക്ക് ലൈബ്രറികൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് ഗുരുദേവ ദർശനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി കെ.ആർ വിജയകുമാർ ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവ ദർശനത്തി കാലിക പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി. ജോ.സെകട്ടറി ആർ.രവീന്ദ്രൻ ,കെ.എസ് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.