പനങ്ങാട്: നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹാസമാധിദിനം ആചരിച്ചു. സംഘം പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ സേവാസംഘം ആസ്ഥാനത്ത് പീതപതാക ഉയർത്തി. തുടർന്ന് ഗുരുപൂജയും പ്രാർത്ഥനയും നടന്നു. വൈകിട്ട് ദീപക്കാഴ്ച, ഗുരുപൂജ, നിവേദ്യവിതരണം എന്നിവയോടെ സമാപിച്ചു. വൈസ് പ്രസിഡന്റ് എ.വി. ദിനേശൻ, സെക്രട്ടറി വി.കെ. പുരുഷൻ, ട്രഷറർ കെ.എൻ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.