കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം കടവന്ത്ര ഗുരുദേവക്ഷേത്രത്തിൽ പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയോടെ നടന്നു. മേൽശാന്തി എൻ.പി. ശ്രീരാജ് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 2ന് എസ്.എൻ.ഡി.പി യോഗം വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവപ്രാർത്ഥനയും 3.30 ന് മഹാസമാധി പൂജയും സമാധി പ്രാർത്ഥനയും നടത്തി. പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ, കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, പി.വി. സാംബശിവൻ, സി.വി. വിശ്വൻ, ഭാമ പത്മനാഭൻ, മണി ഉദയൻ എന്നിവർ നേതൃത്വം നൽകി.