കൊച്ചി: കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്കുള്ള ചരക്കുകപ്പൽ സർവീസ് ഇന്നാരംഭിക്കും. ഇന്നലെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് സർവീസ് ആരംഭിച്ച കപ്പൽ കൊച്ചിയിലെത്തിയാണ് മാലദ്വീപിലേക്ക് പോകുന്നത്.

ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് കപ്പൽ സർവീസ് നടത്തുന്നത്. 200 ടി.ഇ.യു ശേഷിയുള്ള കപ്പൽ സർവീസ് ഓൺലൈൻ വഴി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മാൻസൂക്ക് മാണ്ഡവ്യയും മാലദ്വീപ് ഷിപ്പിംഗ് മന്ത്രി ഐഷാത്ത് നഹുളയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ 26 ന് വടക്കൻ മാലദ്വീപിലെ കുൽഹുദിഫുഷി തുറമുഖത്തും 29 ന് മാല തുറമുഖത്തുമെത്തും.