കൊച്ചി: എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കിൽ കണ്ണുതുറപ്പിൽ സമരം ആരംഭിക്കാൻ മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. നഗരത്തിൽ ഏറ്റവും തിരക്കേറിയ ക്ലോത്തുബസാറിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ വഴിവിളക്കുകളും മാർക്കറ്റിലെ ഹൈമാസ്റ്റ് ലൈറ്റും പ്രകാശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി മേയർക്കും എം.എൽ.എയ്ക്കും നിവേദനം നൽകി. ഇതിന് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സമരരംഗത്ത് ഇറങ്ങാനാണ് തീരുമാനം. സാസ് ടവറിൽ നടന്ന യോഗത്തിൽ ബിനോയ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കമ്റാൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷക്കീൽ, രഘുനാഥ് എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ഭാരവാഹികളായി പി.എ.എം ഇബ്രാഹിം ( രക്ഷാധികാരി), ബിനോയ് ജേക്കബ് മാളിയേക്കൽ (പ്രസിഡന്റ്), മുഹമ്മദ് കമ്റാൻ (ജനറൽ സെക്രട്ടറി), ടി.പി. രഘുനാഥ് (ട്രഷറർ), ടി. ഹാഷീം (വൈസ് പ്രസിഡന്റ്), സുരേഷ് (സെക്രട്ടറി), മുഹമ്മദ് ഷക്കീൽ ( ലീഗൽസെൽ), കെ. സക്കറിയ, ഹംസ, സൈനുദ്ദീൻ, പാപ്പച്ചൻ, ജിസ്, ബേബി, ഷാജി (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.