കൊച്ചി: പൊതുമേഖലാ വളംനിർമ്മാണശാലയായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡും (ഫാക്ട് ) കളമശേരി ഗവൺമെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും (ഐ.ടി.ഐ) തമ്മിൽ വ്യവസായസ്ഥാപന സഹകരണം മെച്ചപ്പെടുത്താൻ ധാരണാപത്രം ഒപ്പുവച്ചു. ഫാക്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ കേശവൻ നമ്പൂതിരി, ഐ.ടി.ഐ പ്രിൻസിപ്പൽ രഘുനാഥൻ എന്നിവരാണ് ഒപ്പിട്ടത്. പരിശീലന സൗകര്യങ്ങൾ പങ്കുവയ്ക്കൽ, ഐ.ടി.ഐ വിദ്യാർത്ഥികളും ഫാക്ട് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം, അറിവ് കൈമാറ്റം, ഫാക്ടറി സന്ദർശനങ്ങൾ, തൊഴിൽ പരിശീലനവും സംയുക്ത പദ്ധതികളും സംഘടിപ്പിക്കാനും ഗവേഷണത്തിൽ ഏർപ്പെടാനും ഫാക്ടിൽ തൊഴിൽപരിശീലനം നൽകാനുമാണ് ധാരണ.