കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ കേരള നവോത്ഥാന മുന്നണി തീരുമാനിച്ചു. എൽ.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങളെ എതിർക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മനോജ് സി. നായർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എൻ.പി. തങ്കച്ചൻ, ജനറൽ സെക്രട്ടറി ഗണേഷ് പറമ്പത്ത്, സെക്രട്ടറിമാരായ വി.ആർ. നാസർ, കെ.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.