കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖല റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും, കൂത്താട്ടുകുളം വികസന സമിതി കൺവീനവറുമായ പി.ജി സുനിൽ കുമാറിന് നേരെ ആക്രമണം.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു ആക്രമണം ഉണ്ടായത്. കാർ തടഞ്ഞു നിർത്തി താക്കോൽ ബലമായി പിടിച്ചെടുക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു. സുനിൽ കുമാറിനെ മർദ്ദിച്ചതിൽ റസിഡൻസ് അസോസിയേഷൻ കൂത്താട്ടുകുളം മേഖലകമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.റെസിഡന്റ്സ് അസോസിയേഷൻ മേഖല ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു അക്രമണത്തെ അപലപിച്ചു.