അറയ്ക്കപ്പടി: കൊവിഡ് പ്രതിസന്ധി കാലത്ത് അതിജീവനത്തിന്റെ കാർഷിക മാതൃകയാവുകയാണ് പച്ചത്തുരുത്ത് കാർഷിക പദ്ധതി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് വ്യാപനം മൂലം നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുകയും കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വെങ്ങോല പഞ്ചായത്തിലെ പെരുമാനിയിൽ കെ.എൻ. സുകുമാരന്റെ കൃഷിയിടത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ടി.എം കുര്യാക്കോസ്, എൻ. വിശ്വംഭരൻ, എം.പി സന്തോഷ്, വി.എച്ച് മുഹമ്മദ്, പി.എ മുക്താർ, എൻ.ബി ഹമീദ്, അഡ്വ. അരുൺ ജേക്കബ്, അഡ്വ. അനീഷ് പോൾ എന്നിവർ സംസാരിച്ചു.
ഇവിടെ ഒരേക്കർ സ്ഥലത്ത് വാഴ, ഇഞ്ചി, മഞ്ഞൾ, മുളകുകൾ, പാവലം, പടവലം, പയർ, കൂർക്ക, ചുരക്ക, കോവക്ക, കുമ്പളം എന്നീ ഇനങ്ങളാണ് വിളവെടുത്തത്. അരയേക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയും നടത്തുന്നുണ്ട്.
പദ്ധതിയിൽ