s-n-d-p
കുന്നത്തുനാട് യൂണിയനിൽ തുഷാർ വെള്ളാപ്പിള്ളി സമർപ്പണം നടത്തിയ സോപാനം

കുറുപ്പംപടി : കുന്നത്തുനാട് യൂണിയൻ ഗുരുമണ്ഡപത്തിൽ പിച്ചള പൊതിഞ്ഞ സോപാനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സമർപ്പിച്ചു. യൂണിയൻ ഏകോപന സമിതി ചെയർമാൻ അഡ്വ. ബിജു കർണനും കുടുംബവുമാണ് സോപാനം പണി കഴിപ്പിച്ചത്. യൂണിയൻ ചെയർമാൻ കെ. കെ .കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചേരാനല്ലൂർ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി വി ഷിബു മുഖ്യകാർമികത്വം വഹിച്ചു. കൺവീനർ സജിത് നാരായണൻ കമ്മിറ്റിഅംഗം എം .എ .രാജു, എ.ബി ജയപ്രകാശ്, കെ.എൻ സുകുമാരൻ, കെ.എം. സജീവ്, ഗോപാലകൃഷ്ണൻ ,

വിബിൻ കോട്ടകുടി, ജയൻ പാറപ്പുറം,ജയഗോപാലകൃഷ്ണൻ, ഇന്ദിരാ ശശി, മോഹിനി വിജയൻ, ഉഷ ബാലൻ,നളിനിമോഹൻ ,തിലോത്തമ, ശാാന്ത,സജീനി വടയമ്പാടി,ജയൻ .എൻ.ശങ്കരൻ അഭിജിത്ത് ഉണ്ണികൃഷ്ണൻ ,സജാദ് രാജൻ, അനികുട്ടൻചിന്താമണി എൻ.ആർ.ബിനോയ് വി.ജി.പ്രതീഷ്,ടി.എസ് ബൈജു ,സുകുമാരൻ കോടനാട് തുടങ്ങിയവർ പങ്കെടുത്തു.