union
കർഷക ബില്ലിനെതിരെ ഫാക്ട് ടൈം ഗേറ്റിനു മുന്നിൽ തൊഴിലാളി യൂണിയനുകൾ നടത്തിയപ്രതിഷേധ സമരം

കളമശേരി: പാർലമെന്റിൽ എം.പിമാരെ സസ്‌പെൻഡ് ചെയ്തതിലും കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തെന്നാരോപിച്ചും ഫാക്ട് ടൈംഗേറ്റിനു മുന്നിൽ തൊഴിലാളി യൂണിയനുകൾ പ്രതിഷേധിച്ചു. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ. ടി.യു), ഫാക്ട് എംപ്‌ളോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടന്ന സമരത്തിൽ പി.എസ്. അഷറഫ് , എം.എം. ജബ്ബാർ, ടി.എം. സഹീർ എന്നിവർ സംസാരിച്ചു.