കോലഞ്ചേരി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറഷൻ പെരുമ്പാവൂർ ഡിവിഷൻ കമ്മറ്റി എം.എസ് റാവുത്തർ അനുസ്മരണം നടത്തി. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ. എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് എം.കെ അനിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.കെ സുരേഷ്, വർക്കിംഗ് കമ്മിറ്റിയംഗം ജിജിൻ ജോസഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി പദ്മകുമാർ സി.എം സഞ്ജയ്,ഷിജു വർഗീസ്, ജോയ് ജോർജ് ,പി.എ ദിനേശ്, ജോബി നൈനാൻ, ഷബീർ അലി,അൻവർ ഷാ തുടങ്ങിയവർ സംസാരിച്ചു.