മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ആസ്വാദന കുറിപ്പ് പ്രബന്ധ രചന മത്സര വിജയികൾക്കുള്ള പുരസ്കാ ദാന ചടങ്ങുകളുടെ ഉദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ പുരസ്കാരങ്ങൾ നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി സി.കെ.ഉണ്ണി , അക്കാഡമിക് കമ്മിറ്റി കൺവീനർ കെ.എൻ. മോഹനൻ, ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ,താലൂക്ക് ലൈബ്രറി കൗണസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജസ്റ്റിൻ ജോസ്, ബി.എൻ. ബിജു, അക്കാഡമിക് കമ്മിറ്രി അംഗം എ.കെ. വിജയകുമാർ, തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ, മുൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പായിപ്രകൃഷ്ണൻ, എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിൽ ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് , ആസ്വാദന കുറിപ്പെഴുത്ത് മത്സര വിജയികളായ എം.ആർ. രാജം , ഹരീഷ് ആർ. നമ്പൂതിരിപ്പാട്, എം.കെ.ജയശ്രീ ടീച്ചർ പ്രബന്ധ രചന മത്സര വിജയികളായ കെ.കെ. മനോജ് ,ബി.എസ്. കാർത്തിക എന്നിവർ സംസാരിച്ചു. ആസ്വാദന കുറിപ്പെഴുത്ത് മത്സരത്തിനായി തെരഞ്ഞെടുത്തത് 2017-ലെ വയലാർ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണൻ എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായികി നോവലാണ്.