കോതമംഗലം: കുട്ടമ്പുഴയിൽ ഏറെ നാളുകളായി തകർന്നു കിടക്കുന്ന റോഡിൽ 1001 കടലാസ് വഞ്ചിയിറക്കി പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മറ്റി.റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് വഞ്ചിയിറക്കൽ സമരം സംഘടിപ്പിച്ചത്.23 കോടി രൂപ അനുവതിക്കുകയും പ്രാരംഭ ജോലികൾ ആരംഭിക്കുകയും ചെയ്തിട്ട് 2 വർഷത്തോളമായി. ഇതുവരെ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് റോഡ് വെട്ടിപ്പൊളിച്ച് മണ്ണെടുത്ത് മാറ്റിയ ശേഷം കോൺട്രാക്ടർ പണി ഉപേക്ഷിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് അടിയന്തിരമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ഇവിടുത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.