ചെന്നൈ: ദേശീയ തലത്തിലുള്ള റീച്ച്-യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് (2020–21) കേരളകൗമുദി കൊച്ചി റിപ്പോർട്ടർ സി.എസ് ഷാലറ്റ് അർഹയായി. ക്ഷയരോഗത്തക്കുറിച്ചുള്ള റിപ്പോർട്ടിംഗിനാണ് ഫെലോഷിപ്പ്. 20,000 രൂപയും പ്രശസ്തിപത്രവും ടി.ബി. റിപ്പോർട്ടിംഗിനുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക.
ദേശീയതലത്തിൽ 14 പേരാണ് ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് സന്തോഷ് ശിശുപാൽ (മനോരമ ആരോഗ്യം), മുഹമ്മദ് സുൾഹഫ് (മാധ്യമം) എന്നിവരും ഉൾപ്പെടുന്നു.
എറണാകുളം ഇടക്കൊച്ചി ചിറപ്പുറത്ത് വീട്ടിൽ സി.എ ഷൈലേഷ് കുമാറിന്റെയും ലീല ഷൈലേഷിന്റെയും മകളും സുബിൻ വി. കെയുടെ ഭാര്യയുമാണ്. റീച്ച്-യുഎസ് എയ്ഡ് മീഡിയയുടെ മാനസികാരോഗ്യമേഖലയിലെ വിഷയങ്ങളെക്കുറിച്ചുള്ള ഫെലോഷിപ്പ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു.