കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെയും ഇന്ത്യൻ ഇക്കണോമിക് അസോസിയേഷന്റേയും നേതൃത്വത്തിൽ
'ആധുനിക ലോകക്രമത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ ആഗോള പ്രസക്തി' എന്ന വിഷയത്തിൽ ഒക്ടോബർ 3ന്
അന്തർദേശീയ സെമിനാർ നടത്തും. ഓൺലൈനിലൂടെ നടത്തുന്ന സെമിനാറിൽ പേപ്പർ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ 9447228158 എന്ന ഫോൺ നമ്പരിലോ kpgd2020@gmail.com എന്ന ഇ-മെയിൽ ഐഡിയിലോ 28ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷൻ സൗജന്യം.
ഗാന്ധിജിയുടെ ചെറുമകൻ തുഷാർഗാന്ധി, ഏകതാ പരിഷത്ത് സ്ഥാപകൻ പി.വി. രാജഗോപാൽ, ഇന്ത്യൻ ഇക്കണോമിക് അസോസിയേഷൻ ചീഫ് കൺവീനർ ഡോ. അനിൽകുമാർ താക്കൂർ , ജനറൽ സെക്രട്ടറി ഡോ. ചന്ദ്രമോഹൻ , ജോർജിയൻ യൂണിവേഴ്‌സിറ്റി ഗാന്ധിയൻ ചെയർ മേധാവി ഡോ. ഇറാക്കലി , യു.എൻ.ഡി.പി മുൻ ഡയറക്ടർ ജോൺ സാമുവൽ, ഡോ. ജിൽക്കർ ഹാരിസ് ( കാനഡ) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കി സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും.