അങ്കമാലി :എ.പി കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ദർശനവും വിദ്യാഭ്യാസ നയങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.സംസ്ഥാന ശിശുക്ഷേമ സമിതി ജന.സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി. റെജീഷ് , സച്ചിൻ കുര്യാക്കോസ്,ടി.പി.വേലായുധൻ, വി.കെ.ഷാജി നീലീശ്വരം, അഡ്വ. കെ.കെ.ഷിബു, അഡ്വ.ബിബിൻ വർഗീസ്, കെ.ആർ.കുമാരൻ, വിനീത ദിലീപ് എന്നിവർ സംസാരിച്ചു.