അങ്കമാലി : കർഷക വിരുദ്ധമായ കാർഷിക ബില്ലിനെ എതിർത്തതിന്റെ പേരിൽ എം.പിമാരെ സസ്‌പെന്റ് ചെയ്തതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ ഷിബു ഉദ്ഘാനം ചെയ്തു.മുൻ നഗരസഭ ചെയർമാൻ കെ.കുട്ടപ്പൻ അദ്ധ്യക്ഷനായി. ജനതാദൾ സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ.ഐ കുര്യാക്കോസ്, സജി വർഗീസ് സി.പി.ഐ ലോക്കൽ സെക്രട്ടറി ലോനപ്പൻ മടശേരി തുടങ്ങിയവർ സംസാരിച്ചു