അങ്കമാലി:സർക്കാർ ജീവനക്കാരുടെ ശബളത്തിൽ നിന്ന് ആറ് ദിവസത്തെ വേതനം പിടിക്കുന്ന നടപടിയിൽ നിന്നും ക്ലാസ് 4, ക്ലാസ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരളാ എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒപ്പം നിൽക്കുന്ന താഴെ തട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തണം. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു, ജനറൽ സെക്രട്ടറി എൻ വി മധു ,ഓർഗനൈസിംഗ് സെക്രട്ടറി ഷിനോജ് പാപ്പച്ചൻ , ട്രഷറർ സി എ വ്യാനസ് , ആലുവ ജില്ലാ പ്രിസഡന്റ് ഷൈൻജ കുര്യാക്കോസ് ,സെക്രട്ടറി നൈജോ ജോസ്,ട്രഷർ സനൂപ് എന്നിവർ പങ്കെടുത്തു.