അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിലെ ബി.ടെക്ക് വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഉന്നത വിജയം. ഫൈനൽ സെമസ്റ്റർ പരീക്ഷയിൽ 98.45% വിജയം നേടി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം കമ്പനികളിൽ തൊഴിലവസരങ്ങളും ലഭിച്ചു. 64 കമ്പനികൾ ഫിസാറ്റിലെ വിദ്യാർത്ഥികളെ വിവിധ തൊഴിൽ അവസരങ്ങൾക്കായി തിരഞ്ഞെടുത്തു.