sn
മരട് തുരുത്തി എസ്.എൻ.ഡി.പി ശാഖ 1522ന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ചു നടന്ന ദീപക്കാഴ്ച

മരട്: തുരുത്തിഎസ്.എൻ.ഡി.പി ശാഖായോഗം 1522ന്റെ ആഭിമുഖ്യത്തിൽ തുരുത്തി ഭഗവതിക്ഷേത്ര സന്നിധിയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണവും വൈകിട്ട് ദീപക്കാഴ്ചയും നടന്നു. ശാഖാ പ്രസിഡന്റ് കെ.പി. സുധീഷ്, വൈസ് പ്രസിഡന്റ് എൻ.എസ്. അനിൽകുമാർ, സെക്രട്ടറി എൻ. അരവിന്ദൻ, വനിതാസംഘം പ്രസിഡന്റ് ജയ നടേശൻ, സെക്രട്ടറി ശോഭ നടേശൻ തുടങ്ങിയവർ നേതൃത്വം നൽകി. മേൽശാന്തി പ്രമോദ് കാർമ്മികത്വം വഹിച്ചു.