കുറുപ്പംപടി: മണ്ണൂർ പോഞ്ഞാശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വളയൻചിറങ്ങരയിൽ യുവമോർച്ച റോഡ് ഉപരോധം നടത്തി. പെരുമ്പാവൂർ, കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം ബി.ജെ.പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്മരാജ് ഉദിഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി. പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി. അനിൽ കുമാർ, വൈസ്. പ്രസിഡന്റ് അജിൽ കുമാർ മനയത്ത്, സെക്രട്ടറി മുരുകൻ, കുന്നത്ത്നാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അരുൺ, വിഷ്ണു ബാലകൃഷ്ണൻ, അമ്പാടി വാഴയിൽ, അനിഗോപാലകൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.