കൊച്ചി: ഇടപ്പള്ളിയിലെ റെയിൽവെ അടിപ്പാത നിർമ്മാണം മഴക്കാലം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയെ അറിയിച്ചു. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗും (ജി.എ.ഡി) വിശദമായ എസ്റ്റിമേറ്റും അംഗീകരിച്ചുകഴിഞ്ഞതായും സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ലോക്ക് ഡൗൺ , മൺസൂൺ സീസൺ എന്നിവ കാരണമാണ് പണി ഏറ്റെടുക്കാൻ കഴിയാതെ പോയതെന്നും മന്ത്രി പറഞ്ഞു.