കൊച്ചി: ചേരാനല്ലൂർ പ്രദേശവാസികൾക്ക് നിലവിൽ വല്ലാർപാടം കണ്ടെയ്‌നർ റോഡിലെ ടോൾ നൽകുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ പുന:സ്ഥാപിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇന്നലെ ചേരാനല്ലൂർ പ്രദേശവാസികൾക്ക് ഇളവുകൾ ലഭ്യമാവില്ലെന്ന് ടോൾ നടത്തിപ്പുകാർ യാത്രക്കാരെ നേരിൽ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലാവുകയാണ്. ബന്ധപ്പെട്ട അധികൃതരുടെ നീക്കം ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ടി.ജെ.വിനോദ് പറഞ്ഞു.