കൊച്ചി: സ്വർണക്കള്ളക്കടത്തുകാരെയും മയക്കുമരുന്ന് സംഘത്തെയും ലൈഫ് ഭവന നിർമ്മാണ ഫണ്ടിലെ അഴിമതിക്കാരെയും കൊലപാതകികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 25 ന് രാവിലെ 10 ന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആർ.എസ്.പി പ്രതിഷേധ ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു . യു.ഡി.എഫ്. നേതാക്കളായ വി.ജെ. പൗലോസ്, എൻ. വേണുഗോപാൽ, കെ.എം. സലിം ,എ.സി. രാജശേഖരൻ, വി.ബി. മോഹൻ, റോജി എം. ജോൺ എം.എൽ.എ., എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, അഡ്വ.എം.വി. പോൾ ,കെ. റെജികുമാർ ,കെ.എം. ജോർജ്, എ.സി. രാജശേഖരൻ, പി.ടി. സുരേഷ്ബാബു ,അഡ്വ.ജെ. കൃഷ്ണകുമാർ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോർജ് സ്‌റ്റീഫൻ എന്നിവർ ഉദ്ഘാടനം ചെയ്യും.