മരട്: മരട് നഗരസഭാ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭാ കവാടത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സെക്രട്ടറി മുനിസിപ്പൽ ഭരണംഅട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി പി. അബ്ദുൽ മുത്തലിബ് പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സിനിർവാഹകസമിതി അംഗം കെ.ബി.മുഹമ്മദ് കുട്ടി, അഡ്വ. ടി.കെ.ദേവരാജൻ, ആന്റണി കളരിക്കൽ, മരട് നഗരസഭ ചെയർപേഴ്സൺ മോളി ജെയിംസ്, ആന്റണി ആശാൻപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി,