മരട്: പേട്ട - പൂണിത്തുറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ പേട്ടയിൽ ധർണ നടത്തി. സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി എ.ആർ. പ്രസാദ് ഉദ്ഘാടനംചെയ്തു. ഇ.ജി. സോമൻ അദ്ധ്യക്ഷതവഹിച്ചു. സി.പി. ചന്ദ്രൻ, പി.ബി. വേണുഗോപാൽ, എ.എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. എ.ബി. സന്തോഷ്, ടി.കെ. ജയേഷ്, കെ.എൻ. പുരുഷൻ, പ്ലഹനേവ് സോമൻ എന്നിവർ നേതൃത്വം നൽകി.