കരിമുകൾ: കഞ്ചാവുമായി ആറു യുവാക്കളെ അമ്പലമേട് പൊലീസ് അറസ്റ്റുചെയ്തു. ഫോർട്ടുകൊച്ചി, പള്ളുരുത്തി സ്വദേശികളായ അൻസൽ, തൻസീർ, അജ്മൽ, അസ്‌ലം, ആജിൽ, ഉമർ ഫാറൂഖ് എന്നിവരെയാണ് പിടികൂടിയത്. വിനോദയാത്ര കഴിഞ്ഞ് മൂന്നാറിൽനിന്നു തിരികെ പോരുംവഴി കരിമുകൾ ജഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്.