കാലടി: ആദിശങ്കര എൻജിനീയറിങ്ങ്‌ കോളേജിന് ബി. ടെക്ക് അവസാന വർഷ പരീക്ഷയിൽ 98.65 ശതമാനം വിജയം. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങ്, ഇൻഫോർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലായി 442 അവസാന വർഷവിദ്യാർത്ഥികളിൽ 436 പേരും വിജയിച്ചു. വിജയകരമായി കോഴ്‌സ് പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികളും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടിക്കഴിഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദിശങ്കര ട്രസ്റ്റും, പ്രിൻസിപ്പൽ ഡോ: വി.സുരേഷ്‌ കുമാറും അഭിനന്ദിച്ചു.