കൂത്താട്ടുകുളം: പൊതുപ്രവർത്തകനായ ഇലഞ്ഞി വെള്ളാങ്ങതടത്തിൽ വി.ജെ. ലൂക്കോസ് കൈമാറിയ 68.5 സെന്റ് സ്ഥലത്ത് നിർമ്മിച്ച 18 വീടുകളുടെ താക്കോൽദാനം അനൂപ് ജേക്കബ് എം.എൽ.എ.ഇന്ന് രാവിലെ 11ന് നിർവ്വഹിക്കും. കൂത്താട്ടുകുളം പുറ്റാനിമലയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വീടുകൾ നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം മുത്തൂറ്റ് ഫിനാൻസാണ് നൽകിയത്. മുത്തൂറ്റ് ഫിനാൻസ്മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ മുത്തുറ്റ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് സന്നിഹിതനാകും.