കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 30 പുതിയ കൊവിഡ് കേസുകൾ. മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മുടക്കരായി പ്രദേശത്താണ് കൂടുതൽ രോഗികൾ. ഇവിടെ മാത്രം 6 കേസുകളുണ്ട്. 9, 20 വാർഡുകളിൽപ്പെടുന്ന കീഴില്ലം, സി.എസ്.ഐ കവല പ്രദേശത്ത് 4 വീതം പുതിയ രോഗികളുണ്ട്. ഈ പ്രദേശങ്ങളെല്ലാം മൈക്രോ കണ്ടയിൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. നിലവിൽ കണ്ടയിൻമെന്റ് സോണായിട്ടുള്ള നാലാം വാർഡിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തു.