അങ്കമാലി;മന്ത്രി കെ.ടി ജലീൽ രാജിവക്കുക പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് അങ്കമാലി മിനിസിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പഴയ മാർക്കറ്റ് റോഡിൽ തടഞ്ഞു. സമരം റോജി എം.ജോൺ എം. എൽ. എ ഉദ്ഘാടനം ചെയ്തു. യൂത്ത കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഥിൻ മംഗലി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയേഗിച്ചു. തുടർന്ന് റോഡിൽ ഇരുന്ന് മുദ്രവാക്യം വിളിച്ച സമർക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം മുൻ എം.എൽ.എ പി.ജെ. ജോയി, കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാംസൺ ചാക്കോ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻറോ ജോൺ, വൈശാഖ് എസ്. ദർശൻ, ജില്ലാ സെക്രട്ടറി അബ്ദുൾ റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറുമാരായ ആൻറണി തോമസ്, ജോബി, റോയ്‌സ്, ജോയ്‌സ്, ജിനീഷ് ജോൺ, സ്റ്റിഫൻ മാടവന, ആൻറിഷ് കെ.ഡി, അനീഷ് മണവാളൻ, ആൻറണി പാലാട്ടി, ജെസി ബിജു, ജോമോൻ ഓലിയപ്പുറം, അജിത്ത് തുടങ്ങി നേതൃത്വം നൽകി.