അറയ്ക്കപ്പടി: ശാഖയിലെ ഗുരു നിത്യചൈതന്യയതി കുടുംബ പ്രാർത്ഥന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം നടത്തി.യൂണിയൻ ഏകോപന സമിതി വൈസ് ചെയർമാൻ കെ.എൻ സുകുമാരൻ സമാധി ദിന സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് എൻ.വിശ്വംഭരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ ബി അനിൽ, സെക്രട്ടറി കെ.കെ അനിൽ,ഇ കെ വിജയൻ, അജിത സന്തോഷ്,രാജമ്മര വി, കമലമ്മ ദിവാകരൻ എന്നിവർ സംസാരിച്ചു.