ആലുവ: എൻ.ഡി.എ ആലുവ നിയോജക മണ്ഡലം നേതൃയോഗം ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. ശെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് വിജയൻ നെടുമ്പാശേരി, ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻമാരായ എം.എൻ. ഗോപി, ലത ഗംഗാധരൻ, എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, ശിവസേന ആലുവ മണ്ഡലം പ്രസിഡന്റ് മുത്തുകൃഷ്ണൻ, ലൈല സുകുമാരൻ, എ.എ. റഹിം, സി. സുമേഷ്, രമണൻ ചേലാക്കുന്ന്, വേണു നെടുവന്നൂർ, എ.ആർ. മുരളി, വി.എസ്. സാബു തുടങ്ങിയവർ പങ്കെടുത്തു. എ. ശെന്തിൽകുമാർ ചെയർമാനും സി. വിജയൻ ജനറൽ കൺവീനറുമായി മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 25ന് ആലുവ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.