ആലുവ: പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി മഹിള മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് റോഡ്, സിവിൽ സ്റ്റേഷൻ റോഡ് എന്നിവടങ്ങൾ ശുചീകരിച്ചു. ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. മഹിള മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഷീജ മധു അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കമലം ടീച്ചർ, നേതാക്കളായ സ്വരസ്വതി ഗോപാലകൃഷ്ണൻ, പത്മജ ബാബുരാജ്, ശ്രീവിദ്യ ബൈജു, സുകന്യ സുദർശൻ, പ്രീത രാജു, ഇ. സുമേഷ്, രമണൻ ചേലാക്കുന്ന് എന്നിവർ സംസാരിച്ചു.