vayan-asala
നേതാജി വായനശാലയും,സാംസ്‌കാരിക കേന്ദ്രവും ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: നേതാജി വായനശാലയും,സാംസ്‌കാരിക കേന്ദ്രവും ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം എൽസി ബാബു അദ്ധ്യക്ഷയായി.പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഐക്കരനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ മിനി സണ്ണി നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജോസ് വി ജേക്കബ് നിർവഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം എം.കെ മനോജ്, പഞ്ചായത്തംഗങ്ങളായ ഷീജ അശോകൻ, സജി പൂത്തോട്ടിൽ,വായനശാല പ്രസിഡന്റ് എം.ടി സുനിൽ,സെക്രട്ടറി ബേസിൽ എം.പോൾ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന വനിതാ ശാക്തീകരണ സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വക്കേ​റ്റ് ഷിജി ശിവജി ഉദ്ഘാടനം ചെയ്തു.