ആലുവ: ആലുവയിൽ ഗുരുദേവൻ സ്ഥാപിച്ച സംസ്കൃത പാഠശാലയും അനുബന്ധ കെട്ടിടങ്ങളും പൊളിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ കേരള ആക്ഷൻ ഫോഴ്സ് കോ ഓർഡിനേറ്റർ ജോബി തോമസി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. നിരവധി ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കെട്ടിടം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി.