കൊച്ചി: ജില്ലയിൽ ഇന്നലെ 406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 397 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഒമ്പതു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 250 പേർ രോഗമുക്തി നേടി. 1699 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1406 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 20,708
വീടുകളിൽ: 18,488
കൊവിഡ് കെയർ സെന്റർ: 170
ഹോട്ടലുകൾ: 2050
കൊവിഡ് രോഗികൾ: 3982
ലഭിക്കാനുള്ള പരിശോധനാഫലം: 756
11 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി: 25
കവളങ്ങാട്: 17
മട്ടാഞ്ചേരി: 14
ആലുവ: 14
ഇടപ്പള്ളി: 14
ശ്രീമൂലനഗരം: 12
പള്ളുരുത്തി: 10
കീഴ്മാട്: 09
തൃക്കാക്കര: 09
പാലാരിവട്ടം: 08
അങ്കമാലി: 08
എറണാകുളം: 08
ഐ.എൻ.എസ് സഞ്ജീവനി: 08
എളങ്കുന്നപ്പുഴ: 07
പട്ടിമറ്റം: 07
തൃപ്പൂണിത്തുറ: 06
കലൂർ: 06
കുന്നത്തുനാട്: 06
മഴുവന്നൂർ: 06
രാമമംഗലം: 06