കോലഞ്ചേരി: ദീർഘ കാലം സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായിരുന്ന ടി.കെ പുരുഷോത്തമൻനായരുടെ 16ാം അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. പട്ടിമറ്റം മിസ്റ്റ് ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മരം വെട്ട് തൊഴിലാളികളുടെ മക്കൾക്കുള്ള ടി.കെ എൻഡോവ്‌മെന്റ് ജില്ലാ സെക്രട്ടറി വിതരണം ചെയ്തു. കോൺഗ്രസിൽ നിന്നും മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് വന്ന 15 പേരെ രക്ത പാതക നൽകി സ്വീകരിച്ചു. ഏരിയാ സെക്രട്ടറി സി.കെ വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം പി . ആർ മുരളീധരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി ദേവദർശനൻ, കെ.വി ഏലിയാസ്, അഡ്വ. കെ.എസ് അരുൺകുമാർ, മുൻ എം.എൽ.എ എം.പി വർഗീസ്, ഏരിയാ കമ്മിറ്റിയംഗം കെ.കെ ഏലിയാസ്, ലോക്കൽ സെക്രട്ടറി സി പി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.