ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പടിഞ്ഞാറെ കടുങ്ങല്ലൂർ മണക്കാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ അഭിലാഷ് (43) മരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് മരിച്ചത്. കിഴക്കേ കടുങ്ങല്ലൂരിൽ മത്സ്യക്കച്ചവടം നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് എടയാർ പൊതുശ്മശാനത്തിൽ. ഭാര്യ: സിനിസ. മക്കൾ: അഭിനന്ദ്, രുദ്ര.