കൊച്ചി: നാഷണൽ ഓപ്പൺസ്കൂൾ സ്ട്രീം -2 , 2020 സെഷൻ സെക്കൻഡറി/ സീനിയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാനതീയതി 30വരെ ദീർഘിപ്പിച്ചു. അംഗീകൃത ബോർഡുകളിൽ നിന്ന് സെക്കൻഡറി/സീനിയർ സെക്കൻഡറി തോറ്റവർക്ക് അപേക്ഷിക്കാം. ഇതിനുപുറമെ രണ്ട് വിഷയങ്ങൾ വരെ നിബന്ധനകൾക്ക് വിധേയമായി ക്രെഡിറ്റ് ചെയ്യാനും സാധിക്കും. വിശദവിവരങ്ങൾക്ക് www.nios.ac.in വെബ്സൈറ്റിലും rckochi@nios.ac.in എന്ന ഇ മെയിലിലും 0484 2310032,33, 1800 180 9393 (ടോൾഫ്രീ) നമ്പരുകളിലും ലഭ്യമാണ്.