പിറവം: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന ഡയറി ക്ലബ് പദ്ധതിയിൽ രാമമംഗലം ഹൈസ്കൂളിനെ ഉൾപ്പെടുത്തി. സ്റ്റുഡൻസ് ഡയറി ക്ലബിന് 25000 രൂപ പദ്ധതി അനുസരിച്ച് ലഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ.അറിയിച്ചു. ക്ഷീരമേഖലയിലെെ വിവിധ ബോധവത്കരണ പദ്ധതികൾക്കാണ് തുക. ക്ലബ് അംഗങ്ങൾക്കായുള്ളള വിദ്യാർത്ഥികൾക്ക് ക്ഷീര വികസന വകുപ്പിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും.അനൂപ് ജേക്കബ് എം.എൽ.എ ക്ഷീര വികസന വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സ്കൂളിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.