library
ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയ്ക്ക് നൽകിയ എൽ.സി.ഡി പ്രൊജക്ടർ സി.പി.ഐ ജില്ലാസെക്രട്ടറി പി.രാജു വായനശാല ഭാരവാഹികൾക്ക് നൽകുന്നു

പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയ്ക്ക് ഓൺ ലൈൻപഠനത്തിന് കുട്ടികളെ സഹായിക്കുന്നതിനായി സി.പി.ഐ ലോക്കൽ കമ്മിറ്റി നൽകിയ പ്രൊജക്ടർ ജില്ലാ സെക്രട്ടറി പി.രാജു വായനശാല ഭാരവാഹികൾക്ക് നൽകി. ഗുരുസ്മൃതി, ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാരാഘോഷ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വായനശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പതിമൂന്ന് വായനക്കൂട്ടങ്ങളിൽ ഏറ്റവും നല്ലരീതിയിൽ കൃഷി ചെയ്ത ബാലവേദി അംഗങ്ങളായ അനാമിക വി.എസ്, അർച്ചന ഷാജി എന്നിവർക്ക് സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷ്രഫ് ഉപഹാരം നൽകി. ഏറ്റവും നല്ല വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിനന്ദ, ശിവനന്ദന പ്രിജു എന്നിവർക്കുള്ള പാരിതോഷികം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.വി ശശി അധ്യക്ഷനായി. ഗായത്രി വിനോദ്, കെ.ഡി ഷാജി, ടി.ടി സാബു, പി.ടി പ്രസാദ്, കെ.അനുരാജ്, എം.വി ബാബു എന്നിവർ സംസാരിച്ചു.