പള്ളുരുത്തി: എസ്.എൻ ഡി.പി യോഗം കൊച്ചി യൂണിയൻ,എസ്.ഡി.പി.വൈ നേതൃത്വത്തിൽ സമാധി ദിനാചരണം നടത്തി. പ്രസിഡന്റ് എ.കെ. സന്തോഷ് പതാക ഉയർത്തി. ചെറിയ പുല്ലാരശാഖായോഗത്തിന്റെ (1369) നേതൃത്വത്തിൽ സമാധി ദിനാചരണം നടത്തി. ഗുരുദേവ പ്രാർത്ഥനയും വൈകിട്ട് ചെരാതുകളും തെളിച്ചു. കെ.വി. അരവിന്ദൻ, പി.ജി. ഹാരിഷ്, കെ.കെ. സുദേവ്, കെ. ശശി, പി.പി. പ്രദീപ്, പി.വി. വാരിജാക്ഷൻ, വി.വി. ഉല്ലാസ് തുടങ്ങിയവർ സംബന്ധിച്ചു. എസ്.എൻ .എസ്.വൈ.എസ് നേതൃത്വത്തിൽ നടന്ന പരിപാടി കെ.ജി. സരസകുമാർ, സൗമ്യ ഗിരീഷ്, യമുന രവീന്ദ്രൻ, കെ.എസ്. സിബു തുടങ്ങിയവർ സംബന്ധിച്ചു. ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് നടത്തിയ പരിപാടി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ടി.പി. പത്മനാഭൻ, പി.സി. ഉണ്ണിക്കൃഷ്ണൻ, കെ.കെ. സുദേവൻ, എസ്. സാബു, പി.പി. മനോജ്, പി.വി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവസ്വംസഭ നടത്തിയ പരിപാടിയിൽ ടി.ജി. സമോഷ് പതാക ഉയർത്തി. തുടർന്ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.

കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വവും സെൻട്രൽശാഖയും നടത്തിയ പരിപാടി ബാബു രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രദീപ് മാവുങ്കൽ, സി.കെ. ടെൽഫി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഉപവാസ പ്രാർത്ഥനയും ഗുരുപുഷ്പാഞ്ജലിയും നടന്നു. തുടർന്ന് പ്രസാദവിതരണവും നടന്നു.

ഛത്രപതി ശിവജി വായനശാലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അനിൽ പൈ അദ്ധ്യക്ഷത വഹിച്ചു. ആർ. ശെൽവരാജ്, ടി.ജി. മുരളി, വിവേക് പൈ, ബിജു ധനപാലൻ തുടങ്ങിയവർ സംബന്ധിച്ചു.