tourist

കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം വേണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഒരേ നിറം ആവശ്യമില്ലെന്നും

കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ടൂറിസ്റ്റ് ബസുകൾ വെള്ളനിറം ഉപയോഗിക്കണമെന്നും അലങ്കാരങ്ങളോ ചിത്രപ്പണികളോ പാടില്ലെന്നുമായിരുന്നു നിർദ്ദേശം. കേരളത്തിൽ മാത്രം കളർ കോഡ് നടപ്പാക്കിയത് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.